കുമ്പളം: ഗ്രാമീണ ഗ്രന്ഥശാലയിൽ ഗ്രന്ഥശാലാ ദിനാചരണത്തിന്റെ ഭാഗമായി പ്രസിഡന്റ് എം.എസ്. ഗിരിജാദേവി പതാക ഉയർത്തി. സ്നേഹസദസ് ഡോ. ജെ. മുരളീകൃഷ്ണ പുസ്തകങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിജയൻ മാവുങ്കൽ, എഴുത്തിടം ചെയർമാൻ വി.കെ. മുരളീധരൻ, വൈസ് ചെയർമാൻ കുമ്പളം രാജപ്പൻ, സെക്രട്ടറി കെ.എസ്. ഗിരിജാവല്ലഭൻ, എ.വി. ഉണ്ണിക്കൃഷ്ണൻ, സി.കെ. വാവ, വി.ആർ. മുരുകേശൻ, കെ. തസ്നീം, എം.എം. സരിത എന്നിവർ സംസാരിച്ചു.