കൊച്ചി: ഇംപ്രസാരിയോ മിസ് കേരള 2025 കിരീടം ശ്രീനിധി സുരേഷിന്. അഞ്ജലി ഷമീർ ഫസ്റ്റ് റണ്ണറപ്പും നിതാര സൂസൻ ജേക്കബ് സെക്കന്റ് റണ്ണറപ്പുമായി.
തിരുവനന്തപുരം സ്വദേശിയായ ശ്രീനിധി നിയമ വിദ്യാർത്ഥിയാണ്. തൃശൂർ സ്വദേശിയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥി അഞ്ജലി ഷമീർ.
പ്രൊജക്ട് ഡിസൈനറായ നിതാര സൂസൻ ജേക്കബ് തിരുവല്ല സ്വദേശിയാണ്.
സുകന്യ സുധാകരൻ, വർഗീസ് മൂലൻ, അശ്വതി ശ്രീകാന്ത്, തരുൺ മൂർത്തി, ഡോ. നീന പ്രസാദ്, ഭാസ്‌ക്കരൻ ചന്ദ്രശേഖർ, ഷാനു സുരേഷ്, ഹേമന്ത് മേനോൻ എന്നിവരായിരുന്നു വിധി കർത്താക്കൾ.