തൃപ്പൂണിത്തുറ: റോട്ടറി തൃപ്പൂണിത്തുറ റോയലിന്റെ ഓണാഘോഷത്തോട് അനുബന്ധിച്ച് എരൂർ പ്രദേശത്തെ ഹരിതകർമസേന അംഗങ്ങൾക്ക് ഓണക്കിറ്റും ഓണക്കോടിയും സമ്മാനിച്ചു.
റോട്ടറി 3205 ജി.ജി.ആർ അനോജ് തോമസ് ഹരിതകർമ സേനാംഗങ്ങളെ ആദരിച്ചു. റോയൽ പ്രസിഡന്റ് നിഷിൽ നായർ അദ്ധ്യക്ഷനായി. മുൻ പ്രസിഡന്റുമാരായ വർസ് കളരിക്കൽ, രാമകൃഷ്ണൻ പോറ്റി, രാജേഷ് കുമാർ, സെക്രട്ടറി രാഗേഷ്, ട്രഷറർ ഐസക് എന്നിവരും പങ്കെടുത്തു.