vallarpadam
വല്ലാർപാടത്ത്

കൊച്ചി: വല്ലാർപാടത്തമ്മയുടെ തിരുനാളിന് ഇന്ന് വൈകിട്ട് 5.30ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് എമിരിത്തൂസ് ഡോ. ഫ്രാൻസീസ് കല്ലറക്കൽ കൊടിയേറ്റും. ഒമ്പതു ദിവസത്തെ തിരുനാൾ 24ന് സമാപിക്കും.

കൊടിയേറ്റിയശേഷമുള്ള ദിവ്യബലിക്ക് ബിഷപ്പ് ഡോ. ഫ്രാൻസീസ് കല്ലറക്കൽ മുഖ്യകാർമ്മികത്വം വഹിക്കും. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി പ്രസംഗിക്കും.ഒക്ടോബർ ഒന്നിനാണ് എട്ടാമിടം. പള്ളിപ്പറമ്പിൽ ആന്റണി ഗൊൺസാൽവസാണ് പ്രസുദേന്തി. റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത്, സഹവികാരിമാരായ ഫാ. ആന്റണി ഷൈൻ കാട്ടുപ്പറമ്പിൽ, ഫാ. ജിബു വർഗീസ് തൈത്തറ, ഫാ. മിക്‌സൺ റാഫേൽ പുത്തൻപറമ്പിൽ എന്നിവർ ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും നേതൃത്വം നൽകും.