u
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എം.എസ്‌സി കമ്പ്യൂട്ടർ സയൻസിൽ ഫസ്റ്റ്റാങ്ക് നേടിയ അനു സുരേന്ദ്രനെ ശ്രീകൃഷ്ണജയന്തി ആഘോഷകമ്മിറ്റി രക്ഷാധികാരി എം.ആർ. ഗോകുലദാസ് പൊന്നാടയും മെമന്റോയും നൽകി ആദരിക്കുന്നു

ചോറ്റാനിക്കര: ശ്രീകൃഷ്ണലീല ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽവട്ടപ്പാറയിൽ നടന്ന ശോഭായാത്ര ഉദ്ഘാടന വേളയിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എം.എസ്‌സി കമ്പ്യൂട്ടർ സയൻസിൽ ഫസ്റ്റ്റാങ്ക് നേടിയ അനു സുരേന്ദ്രനെ ശ്രീകൃഷ്ണജയന്തി ആഘോഷകമ്മിറ്റി രക്ഷാധികാരി എം.ആർ. ഗോകുലദാസ് പൊന്നാടയും മെമന്റോയും നൽകി ആദരിച്ചു. ശ്രീകൃഷ്ണജയന്തി ആഘോഷ പ്രമുഖ് അജിൽ ഗോപി അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്. സത്യൻ, ചോറ്റാനിക്കര മണ്ഡലം പ്രസിഡന്റ് ടി.കെ. പ്രശാന്ത്മാ കവിയും മിമിക്രി ആർട്ടിസ്റ്റുമായ അനിൽ പാപ്പ, സിനിമാതാരം അൻസു മരിയ, ആഘോഷസമിതി ജനറൽ കൺവീനർ കെ.കെ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.