ആമ്പല്ലൂർ: വീവൺ റെസിഡന്റ്സ് അസോസിയേഷൻ അർദ്ധവാർഷിക പൊതുയോഗവും ഓണാഘോഷവും പഞ്ചായത്ത് പ്രസിഡന്റ് ബിജു എം. തോമസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് മകേഷ് തണൽ അദ്ധ്യക്ഷനായി. സെക്രട്ടറി ഡോ. ജി. കൃഷ്ണകുമാർ വാർഷിക റിപ്പോർട്ടും, ട്രഷറർ ഷൈല വർക്കി കണക്കും അവതരിപ്പിച്ചു. കെ.പി. തോമസ്, കെ.ബി. ബിന്ദു, മനു ക്ഷാത്രതേജസ്, ബീന മുകുന്ദൻ, ടി.യു. മാത്തുകുട്ടി, കെ.എ. മുകുന്ദൻ, ഹന്ന തമ്പി, സണ്ണി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.