excise

പിറവം: നാഷണൽ എക്സ് സർവീസ്‌മെൻ കോ ഓർഡിനേഷൻ കമ്മിറ്റി പിറവം യൂണിറ്റ് ഓണാഘോഷം നടത്തി. പിറവം സർക്കിൾ ഇൻസ്‌പെക്ടർ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. മധുസുധൻ നായർ, യൂണിറ്റ് പ്രസിഡന്റ്‌ വർഗീസ് എം.വി, ജില്ലാ പ്രസിഡന്റ്‌ അപ്പുകുട്ടൻ എം.എൻ, സെക്രട്ടറി സണ്ണി, രാധാകൃഷ്ണൻ തിരുവോണം, ജോസഫ് മലയിൽ, പിറവം എക്സൈസ് ഇൻസ്പെക്ടർ,​ ഫയർ ഓഫീസർ,​ പിറവം പൊലീസ് ഇൻസ്‌പെക്ടർ, വനിതാ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.