കൊച്ചി: കുഴഞ്ഞുവീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 49കാരൻ മരിച്ചു. എറണാകുളം സൗത്ത് പറവൂർ പുളിയാംമാക്കിൽ വീട്ടിൽ ദിലീപ് കുമാറാണ് മരിച്ചത്. ഞായറാഴ്ച വൈറ്റില പവർ ഹൗസിന് ജംഗ്ഷനിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം നടത്തി.