j
കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് ഹയർസെക്കൻഡറി സ്കൂളിന് പുതിയ ബസ് ആലുവ അർജുന നാച്ചുറൽസ് സമ്മാനിക്കുന്നു

കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് ഹയർസെക്കൻഡറി സ്കൂളിന് പുതിയ ബസ് നൽകി അർജുന നാച്ചുറൽസ് ലിമിറ്റഡ്. ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി സ്കൂളിന്റെ ഭൗതിക വികസനത്തിനായി സംഭാവന ചെയ്തതാണ് ബസ്. രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ ഇതോടെ മികച്ച യാത്രാ സൗകര്യം ഒരുക്കാൻ അധികൃതർക്കാകും. കമ്പനി വൈസ് ചെയർമാനും പൂർവ വിദ്യാർത്ഥിനിയുമായ ഡോ. മെറീന ബെന്നി, ജോയിന്റ് മാനേജിംഗ് ഡയറക്ടർ ഡോ. ബെന്നി ആന്റണി എന്നിവർ ചേർന്നാണ് ചടങ്ങ് നിർവഹിച്ചത്. സ്കൂൾ മാനേജർ അഡ്വ. പി. ജോർജ് വർഗീസ്, ഫാ. ജോഷി മാത്യു ചിറ്റേടത്ത്, കെ.എ. റഫീഖ്, സിമി സെറാ മാത്യു, റബിന ഏലിയാസ്, ഇ.പി. പ്രസീദ തുടങ്ങിയവർ സംസാരിച്ചു.