കൊച്ചി: മഹാരാജാസ് കോളേജിലെ ഹിസ്റ്ററി വിഭാഗത്തിലെ അദ്ധ്യാപകനെ പുറത്താക്കണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു. വടകര മടപ്പിള്ളി ഗവ. കോളേജിലെ പൂർവ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് കേസ്. ചോമ്പാല പൊലീസാണ് അന്വേഷണം നടത്തുന്നത്. അദ്ധ്യാപകന് ഇടതു സംഘടനകളിലെ ഉന്നതരുടെ സംരക്ഷണമുണ്ട്. ക്ലാസുകൾ തുടർന്നാൽ ക്യാമ്പസിൽ അദ്ധ്യാപകനെ തടയുമെന്ന് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് രാജീവ് പാട്രിക് പറഞ്ഞു.