തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഒഫ് റെസിഡന്റ്സ് അസോസിയേഷന്റെ (ട്രൂറ) വാർഷിക പൊതുയോഗം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കുക, സ്റ്റേഷൻ വികസനം ത്വരിതപ്പെടുത്തുക, മെട്രോ ടെർമിനൽ സ്റ്റേഷനിൽനിന്ന് ഹിൽപാലസ് റോഡുവരെ റോഡ് നിർമ്മിക്കുക, സീപോർട്ട് - എയർപോർട്ട് റോഡ് പുതിയകാവുവരെ നീട്ടുക, ഇരുമ്പുപാലം പുനർനിർമ്മിക്കുക, തെരുവ് നായശല്യം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ചെയർമാൻ വി.പി. പ്രസാദ് അദ്ധ്യക്ഷനായി.
എൻ. രവി, ജിജി വെണ്ടറപ്പള്ളി, വി.സി. ജയേന്ദ്രൻ, എസ്.കെ. ജോയി, പി.എസ്. ഇന്ദിര, ഡി. മനോഹരൻ , ആർ. കൃഷ്ണസ്വാമി, അംബിക സോമൻ, രതി ഹരിഹരൻ, എ.ടി. ജോസഫ്, എ. ശേഷാദ്രി, വി.ജി. മുരളീകൃഷ്ണദാസ്, സെലിൻ ജോൺസൺ, എം. രവി, കെ. പത്മനാഭൻ, പി.എം. വിജയൻ, എം. സന്തോഷ്‌കുമാർ, സേതുമാധവൻ മൂലേടത്ത്, എം. എസ്. നായർ, സി.എസ്. മോഹനൻ, ജി. ജയരാജ് എന്നിവർ സംസാരിച്ചു
ചെയർമാനായി വി.പി.പ്രസാദിനേയും കൺവീനറായി വി.സി. ജയേന്ദ്രനേയും ട്രഷററായി എസ്.കെ ജോയിയെയും വീണ്ടും തിരഞ്ഞെടുത്തു.