വൈപ്പിൻ: ശ്രീനാരായണ ഗുരു മഹാസമാധിദിനമായ 21ന് സർക്കാർ പൊതു അവധിയായിട്ടും വൈപ്പിൻ കരയിലെ ചില പഞ്ചായത്തുകൾ അതേ ദിവസം കേരളോത്സവം പോലെയുള്ള പൊതു പരിപാടികൾ നടത്താൻ തീരുമാനിച്ചിട്ടുള്ളത് മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കണമെന്ന് എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ കൗൺസിൽ യോഗം ബന്ധപ്പെട്ട പഞ്ചായത്തുകളോട് ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് ടി.ജി. വിജയൻ, സെക്രട്ടറി ടി.ബി. ജോഷി തുടങ്ങിയവർ സംസാരിച്ചു.