ymca
എറണാകുളം വൈ.എം.സി.എ ജില്ലാ കളക്ടർ ജി. പ്രിയങ്കക്ക് നൽകിയ സ്വീകരണം ടി.ജെ. വിനോദ് എം എൽ. എ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: എറണാകുളം വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്കയ്ക്ക് സ്വീകരണം നൽകി. ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മാത്യു മുണ്ടാട്ട് അദ്ധ്യക്ഷനായി. 2025-26ലെ പ്രവർത്തന ഉദ്ഘാടനം കളക്ടർ നിർവഹിച്ചു. ഹൃദ്രോഗികൾക്കുള്ള ശാസ്ത്രക്രിയാ ധനസഹായം ലിസി ഹോസ്പിറ്റലിലെ ഡോ. ജേക്കബ് എബ്രഹാമിന് കൈമാറി. വൈ.എം.സി.എ നാഷണൽ ജനറൽ സെക്രട്ടറി എൻ.വി. എൽദോ, ഷോൺ ജെഫ് ക്രിസ്റ്റഫർ, ഡോ. ടെറി തോമസ് എടത്തൊട്ടി, റെജി എ. ജോർജ്, അസോസിയേറ്റ് ജനറൽ സെക്രട്ടറി സജി എബ്രഹാം, ആന്റോ ജോസഫ് എന്നിവർ സംസാരിച്ചു.