മൂവാറ്റുപുഴ: മുളവൂർ സാദാത്ത് തറവാട്ടിൽ മദീന പൂന്തോപ്പ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന മൗലീദ് പാരായണം, മതപ്രഭാഷണത്തിനും ദിഖ്റ് ഹൽഖ വാർഷികവും ദുആ സമ്മേളനത്തിനും ഇന്ന് തുടക്കമാകും. വൈകിട്ട് 7ന് മുളവൂർ ഇലാഹിയ എൻജിനിയറിംഗ് കോളേജിന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കുന്ന മതപ്രഭാഷണത്തിന്റെ ഉദ്ഘാടനം മുളവൂർ സെൻട്രൽ ജുമാ മസ്ജിദ് ഇമാം എം.ബി.അബ്ദുൽ ഖാദർ മൗലവി നിർവ്വഹിക്കും. സയ്യിദ് ഷഹീർ സഖാഫി അൽ ഐദറൂസി അദ്ധ്യക്ഷത വഹിക്കും. സയ്യിദ് അഹമ്മദുൽ ബദവി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും. തുടർന്ന് കുമ്മനം നിസാമുദ്ധീൻ അസ്ഹരി മദ്ഹ് റസൂൽ പ്രഭാഷണം നടത്തും. വ്യാഴാഴ്ച വൈകിട്ട് 7ന് മൗലീദ് പാരായണം നടക്കും. മനശാസ്ത്ര വിദഗ്ദ്ധൻ സലീം പയ്യോളി മോട്ടിവേഷൻ ക്ലാസെടുക്കും. നിർദ്ധന കുടുംബത്തിന് മദീന പൂന്തോപ്പ് കമ്മറ്റി നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽ ദാനം നടക്കും. എ.എം.നൗഷാദ് ബാഖവി ചിറയംകീഴ് മദ്ഹ് റസൂൽ പ്രഭാഷണം നടത്തും.