പറവൂർ: തേലത്തുരുത്ത് ചിന്താ തിയേറ്റേഴ്‌സ് ഓണോത്സവത്തോടുബന്ധിച്ച് സംഘടിപ്പിച്ച വിദ്യാഭ്യാസ അനുമോദന സദസ് എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. ബി.എസ്. ഷനിൽ അദ്ധ്യക്ഷനായി. നടൻ യു.സി. ഷിജു, ബി.എ. സന്ദീപ്, കെ.കെ. സുന്ദരേശൻ, പി.ഒ. സുരേന്ദ്രൻ, പി.ആർ. സത്യൻ, കെ.കെ. ശശി, കെ.കെ. ബാബുക്കുട്ടൻ, ആദർശ് സുബ്രൻ എന്നിവർ സംസാരിച്ചു. രക്തദാന രംഗത്ത് മാതൃകയായ പി.എ. സത്യനെ ആദരിച്ചു. ഓണക്കളി പാട്ട് മത്സരത്തിൽ ഒന്നാംസ്ഥാനം രാജേഷ് ആൻഡ് ടീം തേലത്തുരുത്ത്, രണ്ടാംസ്ഥാനം ഫ്രണ്ട്സ് കാളികുളങ്ങര, മൂന്നാംസ്ഥാനം ഷിജു ആൻഡ് പാർട്ടി ഞാറക്കൽ എന്നിവർക്ക് ലഭിച്ചു.