പറവൂർ: പറവൂർ താലൂക്ക് നെയ്ത്ത് തൊഴിലാളി യൂണിയൻ കുടുംബ സംഗമം കെ.എ. വിദ്യാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് എ.എസ്. അനിൽകുമാർ അദ്ധ്യക്ഷനായി. കെ.ഡി. വേണുഗോപാൽ, പി.കെ. സുരേന്ദ്രൻ, ടി.എസ്. ബേബി തുടങ്ങിയവർ സംസാരിച്ചു.