കൊച്ചി: കൊച്ചിൻ ക്ലിനിക്കൽ സൊസൈറ്റി വാർഷികയോഗം എറണാകുളം സ്പെഷ്യലിസ്റ്റ്സ് ഹോസ്പിറ്റൽ സെമിനാർ ഹാളിൽ 18ന് വൈകിട്ട് 7ന് നടക്കും. സീനിയർ അനസ്തെറ്റിസ്റ്റ് ഡോ.ആർ. ഗോപിനാഥ് മോഡറേറ്ററാകും. അസ്ഥിരോഗ വിഭാഗത്തിൽനിന്ന് ഡോ. നിക്സൺ ഡയസ്, ഡോ അമൽ ഷാജി, പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽനിന്ന് ഡോ. ദിവ്യ ശ്യാം, ഡോ. അഭിജിത് ആന്റണി, ഡോ. ഷെയ്ക്ക് സുവേരിയ, യൂറോളജി വിഭാഗത്തിൽനിന്ന് ഡോ. ഷെരീഖ് എന്നിവർ പ്രബന്ധം അവതരിപ്പിക്കും.