autosec

കൊച്ചി: ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം ആൻഡ് ഓട്ടോമേഷൻ മേഖലയിലെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എക്‌സിബിഷനായ ഓട്ടോസെക് എക്‌സ്‌പോ 2025സമാപിച്ചു. ഓൾ കൈൻഡ്‌സ് ഒഫ് ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം ഇന്റഗ്രേറ്റർ അസോസിയേഷൻ കേരള ചാപ്ടറിന്റെ നേതൃത്വത്തിൽ കലൂർ ഇന്റർനാഷണൽ സ്‌റ്റേഡിയത്തിലാണ് എക്‌സ്‌പോ നടന്നത്. എം.എസ്.എം.ഇ ഡി.എ.എഫ്.ഒ തൃശൂർ ഇൻസ്ട്രക്ടർ വി. ജിത്തുറാം, സ്റ്റാർട്ട് അപ്പ് മിഷൻ പ്രൊജക്ട് ഡയറക്ടർ റിട്ട. ലഫ്. കമാൻഡർ സജിത് കുമാർ, ബാങ്ക് ഒഫ് ബറോഡ ചീഫ് മാനേജർ ആത്മരം ഷെട്ടി, ബിസിനസ് സ്ട്രാറ്റജിസ്റ്റ് ഫസലും റഹ്മാൻ എന്നിവർ പങ്കെടുത്ത ചർച്ച സമാപനദിവസം നടന്നു.