കളമശേരി: കങ്ങരപ്പടി പ്രദേശത്തെ അദ്ധ്യാപകരും മത, രാഷ്ട്രീയ, സംസ്കാരിക, വിദ്യാഭ്യാസ മേഖലയിലെ നേതാക്കളും പ്രവർത്തകരും റെസി. അസോ. ഭാരവാഹികളും ഒത്തുചേർന്ന് നടത്തിയ ലഹരി വിരുദ്ധസംഗമം എസ്.ഐ പി. ബാബുജോൺ ഉദ്ഘാടനം ചെയ്തു. ലൈബ്രറി രക്ഷാധികാരി പി.എം. ഫൈസൽ അദ്ധ്യക്ഷനായി. നാലാമത് സി.എച്ച്. മുഹമ്മദ് കോയ എഡ്യൂക്കേഷണൽ എക്സലൻസി അവാർഡുദാനം കങ്ങരപ്പടി എസ്.എൻ യു.പി സ്കൂൾ ഹെഡ്മസ്ട്രസ് സ്മിത ഗോപിനാഥ്, കെ.എം.ഇ.എ അൽമനാർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.വി. അമ്പിളി എന്നിവർ നിർവഹിച്ചു. ലൈബ്രറി സെക്രട്ടറി ഹൈനസ് ഷംസു, പ്രസിഡന്റ് അനസ് ഹൈദർ എന്നിവർ സംസാരിച്ചു.