kra

കുറുപ്പംപടി: അന്താരാഷ്ട്ര അദ്ധ്യാപക മാസാചരണത്തിനോടനുബന്ധിച്ച് ക്രാരിയേലി സെന്റ് മേരീസ് ഹൈസ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ അദ്ധ്യാപകരെ ആദരിച്ചു. സ്കൂൾ മാനേജർ പ്രിൻസ് മാത്യു ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രെസ് ഷീബ മാത്യുവിന് അബിയു ഫ്രൂട്ടിന്റെ തൈ നൽകിയും മറ്റ് അദ്ധ്യാപകർക്ക് വിവിധങ്ങളായ സ്നേഹോപഹാരങ്ങൾ നൽകിയുമാണ് ആദരിച്ചത്. അദ്ധ്യാപികയും പ്രോഗാം കോ ഓർഡിനേറ്ററുമായ ആജ മത്തായി, സ്റ്റാഫ്‌ സെക്രട്ടറി സിൽവി പോൾ എന്നിവർ സംസാരിച്ചു.