പെരുമ്പാവൂർ: കേരള ബ്രാഹ്മണസഭ സംസ്ഥാനസമിതി അംഗീകരിച്ച നിയമാവലി ഭേദഗതി സമിതിയുടെ ശുപാർശകൾ എല്ലാ ജില്ലാ - ഉപസഭകളിലും ചർച്ചനടത്തി ക്രോഡീകരിച്ച് എറണാകുളത്ത് നടന്ന വിശേഷാൽ പൊതുയോഗം ചർച്ചചെയ്ത് കാലാനുസൃതമായ ഭേദഗതികൾ അംഗീകരിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ എച്ച്. ഗണേഷ് അദ്ധ്യക്ഷനായി.
സംസ്ഥാന - ജില്ലാ - ഉപസഭ എന്നിവയുടെ ഭരണസമിതി കാലാവധി 2 വർഷത്തിൽ നിന്ന് 3 വർഷമാക്കി ഉയർത്തി. ഭാരവാഹികൾ ഒരേ സ്ഥാനത്ത് തുടരുവാൻ 6 വർഷമായി നിശ്ചയിച്ചു. നിലവിൽ സംസ്ഥാന സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങൾ സംസ്ഥാന പ്രസിഡന്റ് നോമിനേറ്റ് ചെയ്യുന്ന രീതി മാറ്റി തിരഞ്ഞെടുപ്പിൽ കൂടി നടത്തുവാൻ ഭേദഗതിചെയ്തു.