
പെരുമ്പാവൂർ: ഒക്ടോബർ 7 മുതൽ 10വരെ വെസ്റ്റ് വെങ്ങോല ശാലേം വി.എച്ച്.എസ്.എസിൽ നടക്കുന്ന 64-ാമത് പെരുമ്പാവൂർ ഉപജില്ല സ്കൂൾ കലോത്സവമായ 'വർണോത്സവ'ത്തിന്റെ ലോഗോ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആർ.ജെ മാത്തുക്കുട്ടി ചലച്ചിത്ര അക്കാഡമി ഡയറക്ടർ മമ്മി സെഞ്ച്വറിക്ക് ലോഗോ നൽകി പ്രകാശനം ചെയ്തു. സ്കൂൾ മാനേജർ അനീഷ് ജേക്കബ് അദ്ധ്യക്ഷനായിരുന്നു. പെരുമ്പാവൂർ എ.ഇ.ഒ ബിജിമോൾ ഒ.കെ, പഞ്ചായത്തംഗം കെ.ഇ കുഞ്ഞുമുഹമ്മദ്, പ്രിൻസിപ്പൽ രാജേഷ് മാത്യു, ഹെഡ്മിസ്ട്രസ് പ്രീത മാത്യു, സ്കൂൾ ബോർഡ് ചെയർമാൻ എൽദോ മാത്യു, ബേസിൽ കുര്യാക്കോസ്, റിസപ്ഷൻ കമ്മറ്റി കൺവീനർ കെ.എ. നൗഷാദ്, സണ്ണി ടി.കെ എന്നിവർ സംസാരിച്ചു. തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസ് 10-ാം ക്ലാസ് വിദ്യാർത്ഥിയും എടത്തല കുഞ്ചാട്ടുകര പഴയിടത്ത് വീട്ടിൽ നൗഷ_ അൻസില ദമ്പതികളുടെ മകനുമായ മുഹമ്മദ് നിഹാൽ വരച്ച ലോഗോ ആണ് ലോഗോ ഡിസൈൻ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ഉപജില്ല കലോത്സവത്തിൽ പെൻസിൽ ഡ്രോയിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനക്കാരനാണ്. കലോത്സവത്തിന് വർണ്ണോൽസവം എന്ന പേര് നൽകിയത് തണ്ടേക്കാട് ജമാഅത്ത് സ്കൂളിലെ അദ്ധ്യാപകൻ കെ.എ നൗഷാദാണ്.