ആലുവ: വിശ്വകർമ്മ ദിനാഘോഷത്തോടനുബന്ധിച്ച് വിശ്വകർമ്മ സർവീസ് സൊസൈറ്റി നാളെ ആലുവയിൽ ഘോഷയാത്രയും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് വി.ടി. അനിൽ, സെക്രട്ടറി പി.ടി. രജീഷ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വിശ്വകർമ മേഖലയിലെ ചെറുതും വലുതുമായ 20 ഓളം സംഘടനകളും ഘോഷയാത്രയിൽ അണിനിരക്കും. ഭാവിയിൽ ഏകസംഘടനയായി മാറുന്നതിനുള്ള തുടക്കമാണ് ആലുവയിൽ നിന്നും ആരംഭിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

നാളെ ഉച്ചയ്‌ക്ക് 2.30ന് മുനിസിപ്പൽ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിക്കുന്ന ഘോഷയാത്ര ടൗൺഹാളിൽ സമാപിക്കും. തുടർന്ന് സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി.ആർ. മധു മുഖ്യപ്രഭാഷണം നടത്തും.