നെടുമ്പാശേരി: കുന്നുകര നവദർശൻ കലാസാംസ്കാരിക വേദിയുടെ ഓണാഘോഷം വിദ്യഭ്യാസ പ്രവർത്തക അനിത ഇന്ദിരഭായ് ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡന്റ് പി.വി. രവീന്ദ്രൻ അദ്ധ്യക്ഷനായി. സിവിൽ എക്സൈസ് ഓഫീസർ സി.കെ. സലാഹുദ്ദീൻ ലഹരി വിരുദ്ധ ക്ളാസെടുത്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. കെ.എം. മുകുന്ദൻ നായർ, ടി.ജെ. ജോഷി, പി.പി. ഡെന്നീസ്, വേദി സെക്രട്ടറി പി. മധുസൂദനൻ, വൈസ് പ്രസിഡന്റ് കെ.എസ്. വേണുഗോപാൽ എന്നിവർ സംസാരിച്ചു.