
പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം വെങ്ങോല നോർത്ത് ശാഖയിൽ ശ്രീനാരായണധർമ്മ പഠനക്ലാസ് ആരംഭിച്ചു. പഠനക്ലാസിന്റെ ഉദ്ഘാടനം ഗുരുകുലം ട്രസ്റ്റ് മുൻ സെക്രട്ടറി പ്രൊഫ. ഡോ. ആർ.അനിലൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എൻ.എ ഗംഗാധരന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശാഖാസെക്രട്ടറി എം.കെ. രഘു, പ്രൊഫ. ഡോ. പി.ജി. രഞ്ജിത്ത്, യൂണിയൻ കമ്മിറ്റിയംഗം ഇ.ആർ. റെനീഷ്, ശ്രീനാരായണ പഠനകേന്ദ്രം കോ- ഓർഡിനേറ്റർ മോഹൻ ശ്രീഗുരു, പഠനകേന്ദ്രം ഡയറക്ടർ സി.കെ. രാമകൃഷ്ണൻ മാസ്റ്റർ, യൂത്ത് മൂവ്മെന്റ് ശാഖാ പ്രസിഡന്റ് ബിനു ടി.പി, പഠന കേന്ദ്രത്തിലെ അദ്ധ്യാപികമാരായ പ്രസീത അരുൺ, ആതിര റിനേഷ് എന്നിവർ സംസാരിച്ചു. എല്ലാ ഞായറാഴ്ചയും രാവിലെ 8.30ന് ക്ലാസ് ആരംഭിക്കും. 21ന് ഞായറാഴ്ച്ച സമാധിയായതിനാൽ 28ന് ഞായറാഴ്ചയാണ് അടുത്തക്ലാസ് നടക്കുന്നത്.