കൊച്ചി: അവയവ മാറ്റം സംബന്ധിച്ച പരിശോധനകൾക്കായി അത്യാധുനിക സംവിധാനങ്ങളോടെ പുത്തൻ ലാബുമായി മെഡിക്കൽ ട്രസ്റ്റ് ആശുപത്രി. അങ്കമാലിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച ബിൽജിത്തിന്റെ കിഡ്നി മാറ്റത്തിനുള്ള പരിശോധനകൾ ഉൾപ്പെടെ അതിവേഗം പൂർത്തിയാക്കിയ ആക്ടിമോസ് ലാബാണ് പുത്തൻ സംരംഭം.
അവയവമാറ്റ പരിശോധനയിലും മോളിക്യുലാർ ഡയഗ്‌നോസ്റ്റിക്‌സിലും അത്യാധുനിക സംവിധാനങ്ങളോടെയാണ് ആക്ടിമോസ് ലാബ് പ്രവർത്തിക്കുക. അവയവ മാറ്റത്തിലെ നിർണായകമായ ഇമ്മ്യൂണോജെനറ്റിക്സ് പരിശോധനകളും ഇവിടെയുണ്ട്.
വൃക്ക, പാൻക്രിയാസ്, ഹൃദയം, ലംഗ്ഇന്റസ്റ്റൈൻ എന്നിവയുടെ മാറ്റിവയ്ക്കലിനുള്ള ഹിസ്റ്റോകോംപാറ്റിബിലിറ്റി, ഇമ്യൂണോജെനറ്റിക് പരിശോധനകളും ഇവിടെയുണ്ട്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മാതൃ-ശിശു പരിചരണത്തിന് പ്രത്യേകമായി പണിതീർത്ത പള്ളിമുക്കിലെ കയർബോർഡിന് എതിർവശത്തുള്ള കെട്ടിടത്തിലാണ് ആക്ടിമോസ് ലാബ് പ്രവർത്തിക്കുന്നതിന്.
ഇതിനോടകം 3000നടുത്ത് സി.ഡി.സി ക്രോസ്‌മാച്ചും 200ലധികം ഫ്‌ളോ സൈറ്റോമെറ്ററി ക്രോസ്‌മാച്ചും അവയവമാറ്റത്തിന്റെ ഭാഗമായി ആക്ടിമോസിൽ ചെയ്തു. ട്രാൻസ്‌പ്ലാന്റിന് ആവശ്യമായ എച്ച്.എൽ.എ ടൈപ്പിംഗിനും അതിനൂതന കാൻസർ പരിശോധനകൾക്കും അണുബാധാ പരിശോധനകൾക്കുമായി നെക്സ്റ്റ് ജെനറേഷൻ സീക്വൻസിംഗും ആക്ടിമോസിലുണ്ട്.