accident

കോതമംഗലം: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മുൻ പ്രസിഡന്റ് കീരമ്പാറ ചെങ്ങമനാട്ട് സി.ജെ.എൽദോസിന് (70) വാഹനാപകടത്തിൽ ഗുരുതര പരിക്ക്. ഇന്നലെ രാവിലെ മലയിൻകീഴ് - കോഴിപ്പിള്ളി ബൈപ്പാസിൽ വച്ചാണ് അപകടം. സി. ജെ. എൽദോസ് സഞ്ചരിച്ച ബൈക്കിൽ പിന്നിൽ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള അദ്ദേഹം ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റും വീക്ഷണം പ്രാദേശിക ലേഖകനുമാണ് സി.ജെ.എൽദോസ്.