പെരുമ്പാവൂർ: അഖില കേരള വിശ്വകർമ്മ മഹാസഭ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിശ്വകർമ്മദിനാഘോഷം നാളെ നടക്കും. രാവിലെ 9ന് കുഴിപ്പിള്ളിക്കാവിന് സമീപത്തുനിന്നും ഘോഷയാത്ര ആരംഭിക്കും. തുടർന്ന് ഫാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം സംസ്ഥാന ബോർഡംഗം പി. മോഹനൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ പുരസ്‌കാര വിതരണം, ചികിത്സാ സഹായ വിതരണം, മുതിർന്ന സഭാ പ്രവർത്തകരെ ആദരിക്കൽ എന്നിവയും നടക്കും.