varghese

നെടുമ്പാശേരി: സീനിയർ സിറ്റിസൺ കൗൺസിൽ കുന്നുകര പഞ്ചായത്ത് വാർഷിക സമ്മേളനം പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ടി. ജോസ് അദ്ധ്യക്ഷനായിരുന്നു. സമ്മാനദാനം അയിരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.ടി. ജോസ് വിതരണം ചെയ്തു. ഡോ. ഭവ്യ എസ്. സുകുമാർ, റാണി മരിയ രാജീവ്, അലീന ഡെന്നീസ്, ആനന്ദ് എൻ. വാര്യർ എന്നിവരെ ഡോ. രാജനീഷ് പുരസ്‌കാരം നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ. കാസിം, കെ.എസ്. വേണുഗോപാൽ, ഗോപിനാഥപിള്ള, സി.യു. ജബ്ബാർ, അഡ്വ. സുകുമാർ കുറ്റിപ്പുഴ, മീനാക്ഷി, ടി.കെ. രവി, ജോസ് വി.എ. ഗീതാരവി, തോമസ് മാത്യു, തോമസ് മാടാനി തുടങ്ങിയവർ സംസാരിച്ചു.