അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘം സെക്രട്ടറിയെ അർബൻ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഘെരാവോ ചെയ്തു. ലോൺ തിരിച്ചടയ്ക്കാൻ എത്തുന്നവരോട് മോശമായി പെരുമാറുന്നതിലും കുടിശിക പിരിച്ചെടുക്കുന്നതിൽ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു സമരം. അഡ്മിസ്‌ട്രേറ്റീവ് കമ്മിറ്റി കൂടുവാനൊ, പൊതുയോഗം വിളിക്കുവാനോ സെക്രട്ടറി തയ്യാറാകുന്നില്ലെന്നും സമരക്കാർ ആരോപിച്ചു. സെക്രട്ടറിയുടെ പേരിൽ നടപടി സ്വീകരിക്കാമെന്ന അധികൃതരുടെ ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. സംരക്ഷണ സമിതി കൺവീനർ പി.എ. തോമസ്, സെക്രട്ടറി യോഹന്നാൻ കൂരൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.