കാക്കനാട്: ചലച്ചിത്ര നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പുതിയ ആഡംബര വാഹനത്തിന്റെ ഇഷ്ടനമ്പർ സ്വന്തമാക്കാൻ ചെലവാക്കിയത് 3,20,000 രൂപ. കെ.എൽ 07 ഡി. എച്ച് 2255 എന്ന നമ്പറിനായി മറ്റു നാലുപേർകൂടി 5000 രൂപ അടച്ച് ലേലത്തിൽ പങ്കെടുത്തിരുന്നു.
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത 70,75,000രൂപവിലയുള്ള ആഡംബര വാഹനമായ വോൾവോ കാറിന് വേണ്ടിയാണ് ആന്റണി പെരുമ്പാവൂർ ലേലം വിജയിച്ചത്.