biju
ബൈജു

അങ്കമാലി: ബൈക്ക് തോട്ടിൽ വീണുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മഞ്ഞപ്ര മരിയാപുരം കപ്പേളയ്ക്കുസമീപം മാടൻ ബൈജു (ബിജു --51) മരിച്ചു. ഞായറാഴ്‌ച രാത്രി മഞ്ഞപ്ര മേരിഗിരിപള്ളിക്കു സമീപത്തെ കീർപ്പാടം തോട്ടിലേക്കാണ് വീണത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് തോട്ടിൽ മൃതദേഹവും ഇയാൾ ഓടിച്ചിരുന്ന ബൈക്കും കണ്ടെത്തിയത്.

ഇലക്ട്രീഷ്യനായ ബൈജു വ്യാഴാഴ്‌ച വൈകിട്ട് കാലടിയിൽനിന്നു സുഹൃത്തുക്കളുമൊത്ത് വിനോദയാത്രയ്ക്ക് പോയിരുന്നു. ഞായറാഴ്‌ച തിരിച്ചെത്തിയശേഷം രാത്രി 7.45ഓടെ കാലടിയിൽനിന്ന് ബൈക്കിൽ വീട്ടിലേക്കു തിരിച്ചു. പത്തുമണി ആയിട്ടും വീട്ടിലെത്താത്തതിനാൽ നാട്ടുകാരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബൈജു എല്ലാ ഞായറാഴ്‌ചകളിലും ചുള്ളിയിലെ തറവാട്ടുവീട്ടിലേക്കു പോകാറുണ്ട്. സംരക്ഷണഭിത്തിയില്ലാത്തതിനാൽ അപകടസാദ്ധ്യതയുള്ള ഭാഗത്താണ് മരിച്ചനിലയിൽ കണ്ടത്. സംസ്‌കാരം ഇന്ന് 3.30ന് മഞ്ഞപ്ര മാർ സ്ലീവാ ഫൊറോനപള്ളി സെമിത്തേരിയിൽ പാപ്പച്ചന്റെയും ത്രേസ്യാമ്മയുടെയും മകനാണ്. ഭാര്യ: മൂക്കന്നൂർ മാടശേരി ഷൈജി. മക്കൾ: അൽഗ, ബ്ലസന്റോ, ആൻട്രിയ.