
കൊച്ചി: ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് നേരിട്ട് രാസലഹരി എത്തിക്കുന്ന യുവാവിനെ ഡാൻസാഫ് അറസ്റ്റ് ചെയ്തു. വെണ്ണല അറക്കക്കടവ് പേത്തട്ടിപ്പറമ്പിൽ മനുവാണ് (22) പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 25.28ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
പാലാരിവട്ടത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്ന് കൊച്ചി സിറ്റി നാർക്കോട്ടിക് സെൽ എ.സി.പി കെ.എ.അബ്ദുൽസലാം അറിയിച്ചു. കൊച്ചി കേന്ദ്രീകരിച്ചുള്ള രാസലഹരി സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് സൂചനയുണ്ട്. പ്രതിയെ പാലാരിവട്ടം പൊലീസിന് കൈമാറി.