biju
ബിജു റഷീദ്

കൊച്ചി: ജെട്ടിയിൽ നിന്ന് കായലിൽ ചാടി കാണാതായ മുളവുകാട് പൊന്നാരിമംഗലം കടേപറമ്പിൽ ബിജു റഷീദിന്റെ (54) മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ സ്കൂബ സംഘം നടത്തിയ തെരച്ചിലിലാണ് പൊന്നാരിമംഗലം ജെട്ടിക്ക് ഒന്നര കിലോമീറ്റർ അകലെ കായലിൽ കണ്ടത്. കബറടക്കം നടത്തി. ഞായറാഴ്ച രാത്രി ഏഴിനാണ് കായലിൽ ചാടിയത്. ഷംലയാണ് ഭാര്യ. നാല് മക്കളുണ്ട്.