anitha
ആലുവ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ വായനാ മത്സരം ആലുവ ഗവ. ഗേൾസ് ഹൈസ്കൂൾ എച്ച്.എം വി.വി. അനിത ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായനാ മത്സരം ആലുവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹെഡ്മിസ്ട്രസ് വി.വി. അനിത ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എസ്.എ.എം. കമാൽ അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി വി.കെ. ഷാജി, കെ.സി. വത്സല, പ്രഭാകരൻ, കെ.എ. ഷാജിമോൻ, ഷാജി യോഹന്നാൻ, രതീഷ് മാണിക്യമംഗലം എന്നിവർ സംസാരിച്ചു. പി. തമ്പാൻ, കെ.എ. രാജേഷ്, പി. സമീരണൻ, ജി. ഉഷാദേവി, എ.എസ്. ജയകുമാർ, സി.കെ. ജയൻ, എൻ.പി. നിത്യൻ, വി.എസ്. ജയശ്രീ എന്നിവർ നേതൃത്വം നൽകി.