
കൊച്ചി: ഹൈക്കോടതിയിൽ നിന്ന് വിരമിക്കുന്ന ജസ്റ്റിസ് അമിത് റാവലിന് വെള്ളിയാഴ്ച ഫുൾ കോർട്ട് റഫറൻസോടെ യാത്ര അയപ്പ് നൽകും. ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ 3.30നാണ് ചടങ്ങ്. ഇതിന് മുന്നോടിയായി ഉച്ചയ്‌ക്ക് 1.45ന് ജസ്റ്റിസ് റാവലിന്റെ ആദരാർത്ഥം, അദ്ദേഹവും ചീഫ് ജസ്റ്റിസും ഉൾപ്പെടുന്ന സെറിമോണിയൽ ബെഞ്ച് സിറ്റിംഗ് നടത്തും.
21നാണ് ജസ്റ്റിസ് റാവൽ വിരമിക്കുന്നത്. ചണ്ഡിഗഡ് സ്വദേശിയായ അദ്ദേഹം 2014 സെപ്തംബർ 25നാണ് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. 2019 നവംബർ 12ന് കേരള ഹൈക്കോടതിയിലേക്ക് സ്ഥലംമാറിയെത്തി.