കൊച്ചി: കൊച്ചി വി.പി.എസ് ലേക്‌ഷോർ ആശുപത്രിയും കുന്നംകുളം വാക് ആൻഡ് ഹെൽത്ത് ക്ലബും ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാമെഡിക്കൽക്യാമ്പ് 21ന് നടക്കും. കുന്നംകുളം ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ രാവിലെ 9ന് ആരംഭിക്കുന്ന ക്യാമ്പിൽ വി.പി.എസ് ലേക്‌ഷോറിലെ ലിവർ കെയർ, ഗാസ്ട്രോ, ഹൃദയ ശസ്ത്രക്രിയ, സ്‌പൈൻ സർജറി എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാർ സൗജന്യ കൺസൾട്ടേഷൻ നൽകും. ഫോൺ: 7510570077.