കൊച്ചി: കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപകനേതാവ് ജോർജ് ചടയമുറിയുടെ അമ്പതാം ചരമവാർഷികം ആചരിച്ചു. എറണാകുളത്ത് നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ ഉദ്ഘാടനം ചെയ്തു.
എറണാകുളം നിയോജകമണ്ഡലം സെക്രട്ടറി സി.എ. ഷക്കീർ അദ്ധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം കെ.എൻ. സുഗതൻ, സന്തോഷ്ബാബു, എം.എം. ജോർജ്, ടി.സി. സൻജിത്, പി.എ. ജിറാർ, എ. ഷബീർ തുടങ്ങിയവർ സംസാരിച്ചു.