
കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി പ്രകാരം പൈങ്ങോട്ടൂർ പഞ്ചായത്തിലെ കടവൂർ വി.എച്ച്.എസ്.എസ്. കോമ്പൗണ്ടിൽ ഓപ്പൺ ജിം സ്ഥാപിച്ചു. പത്ത് ലക്ഷം രൂപയാണ് ചെലവഴിച്ചത്. പ്രസിഡന്റ് പി.എ.എം.ബഷീർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി ഷിജു അദ്ധ്യക്ഷത വഹിച്ചു. ഡയാന നോബി, സാബു മാത്യു, റാണിക്കുട്ടി ജോർജ്, ജോമി തെക്കേക്കര, സാലി ഐപ്പ്, ആനീസ് ഫ്രാൻസിസ്, നിസാമോൾ ഇസ്മായിൽ, ടി.കെ.കുഞ്ഞുമോൻ, മിൽസി ഷാജി, സന്തോഷ് ജോർജ്, തുടങ്ങിയവർ പങ്കെടുത്തു.