
അങ്കമാലി: മുൻ മന്ത്രിയും നിയമസഭാസ്പീക്കറും കെ. പി. സി. സി. പ്രസിഡന്റും യു. ഡി. എഫ്. കൺവീനറുമായിരുന്ന പി. പി. തങ്കച്ചന്റെ നിര്യാണത്തിൽ മൂക്കന്നൂർ പൗരാവലി അനുശോചിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിജംഗ്ഷനിൽ ചേർന്ന സർവ്വകക്ഷി അനുശോചന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. പി. ജെ. ജോയി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിബീഷ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആന്റു മാവേലി, ചെറുപുഷ്പാശ്രമം സുപ്പീരിയർ ബ്രദർ ജോർജ്ജ് കൊട്ടാരം, മർച്ചന്റസ് അസോസിയേഷൻ പ്രസിഡന്റ് പോൾ പി. കുരിയൻ, സി.പി.എം. ലോക്കൽകമ്മിറ്റി അംഗം പി.എസ്. ബാബു, ബി.ജെ. പി. മണ്ഡലം പ്രസിഡന്റ് എൻ. എ. മണി, സി. പി. ഐ. ലോക്കൽ സെക്രട്ടറി ജയൻ, ഡി.സി.സി. ജനറൽസെക്രട്ടറി കെ. പി. ബേബി, യു.ഡി. എഫ്. നിയോജകമണ്ഡലം കൺവീനർ ടി. എം. വർഗീസ്, എ.ഐ.സി.സി. അംഗം, കെ.ടി. ബെന്നി, മഹിളാകോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലാലിആന്റു, ജോസ് മാടശ്ശേരി, എം. പി. ഗീവർഗീസ്, അഡ്വ. എം. ഒ. ജോർജ്ജ്, പി. എൽ. ഡേവീസ്, പോൾ പി. ജോസഫ്, തോമസ് മുഞ്ഞേലി, ഗ്രേസി റാഫേൽ, ഗ്രേസി ചാക്കോ, ജെസറ്റി ദേവസിക്കുട്ടി എന്നിവർ സംസാരിച്ചു.