pension

കൊച്ചി: കേന്ദ്ര ജീവനക്കാരെ വിരമിച്ച തീയതിക്കനുസരിച്ച് തരംതിരിക്കാനും ശമ്പള കമ്മിഷൻ ശുപാർശപ്രകാരമുള്ള ആനുകൂല്യങ്ങൾ മുൻകാല പെൻഷൻകാർക്ക് നിഷേധിക്കാനും അനുവദിച്ച നിയമത്തിനെതിരെ ഫോറം ഒഫ് സിവിൽ പെൻഷനണേഴ്സ് അസോസിയേഷൻ 19ന് സംസ്ഥാന കൺവെൻഷൻ സംഘടിപ്പിക്കും. ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ രാവിലെ 10ന് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രൻപിള്ള മുഖ്യപ്രഭാഷണം നടത്തും. ഒക്ടോബർ 10ന് ഡൽഹിയിൽ പെൻഷൻകാർ ധർണ നടത്തും. പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്നിവർക്ക് നിവേദനം നൽകുമെന്ന് ഫോറം ചെയർമാൻ വി.എ.എൻ. നമ്പൂതിരി, കൺവീനർ ടി.എൻ. വെങ്കിടേശ്വരൻ എന്നിവർ അറിയിച്ചു.