mp

അങ്കമാലി: രാജ്യസഭ എം.പി സദാനന്ദന് ബി.ജെ.പി അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ് ഷാൾ അണിയിച്ച് സ്വീകരിച്ചു. ബി.ജെ.പി അങ്കമാലി മണ്ഡലം പ്രസിഡന്റ് രാഹുൽ പാറക്കടവ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ബി.ജെ.പി ജില്ലാ ജന.സെക്രട്ടറി ഷാജി മൂത്തേടൻ, കെ.വി. ബിന്ദു, എൻ.മനോജ്, ഫ്രാൻസിസ് പൈനാടത്ത്, ബിജു പുരുഷോത്തമൻ, ബിന്ദു ആനന്ദ്, വി.എൻ. സുഭാഷ്, പ്രദീപ് ശിവരാമൻ, രജിത് കുമാർ, മഹേഷ് തുടങ്ങയവർ സംസാരിച്ചു.