national-highway

കൊച്ചി: ദേശീയപാതകളായ 544 നെയും 66 നെയും തമ്മിൽ ബന്ധിപ്പിക്കുന്ന അങ്കമാലി -കൊടുങ്ങല്ലൂർ ബൈപ്പാസിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ നടപടി ആരംഭിച്ചതായി കേന്ദ്ര ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരി ബെന്നി ബഹനാൻ എം.പിയെ അറിയിച്ചു. ദേശീയപാത 66ലൂടെ കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്കും തിരുവനന്തപുരം ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്കും പ്രയോജനമാകുന്ന ബൈപ്പാസാണിത്. കൊടുങ്ങല്ലൂർ നിന്ന് അങ്കമാലിയിലെത്തി നിർദിഷ്ട അങ്കമാലി കുണ്ടന്നൂർ ബൈപ്പാസിൽ പ്രവേശിച്ച് ദീർഘദൂര യാത്രകൾ എളുപ്പമാക്കുന്നതാണ് പദ്ധതി. 20 കിലോമീറ്റർ ബൈപ്പാസ് നടപ്പാക്കുന്നതിനുള്ള നിവേദനം ബെന്നി ബഹനാൻ എം.പി കേന്ദ്രമന്ത്രിക്ക് നൽകിയത്.

അങ്കമാലി -കുണ്ടന്നൂർ ബൈപ്പാസിന് സ്ഥലം ഏറ്റെടുക്കാനുള്ള 3 ഡി വിജ്ഞാപനം കാലഹരണപ്പെട്ടത് ഉടൻ പുനർവിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്രമന്ത്രി നിഥിൻ ഗഡ്കരി എം.പിയെ അറിയിച്ചു.