
കൊച്ചി: സെന്റ് തെരേസസ് ഹൈസ്‌കൂളിൽ നഗരസഭ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ജനകീയ വൃക്ഷവത്കരണ ക്യാമ്പയിൻ 'ചങ്ങാതിക്ക് ഒരു തൈ' പദ്ധതി ആരംഭിച്ചു.
വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് ഒരുവൃക്ഷത്തൈ വീതം കൊണ്ടുവന്ന് ചങ്ങാതിക്ക് കൈമാറുന്നതാണ് പദ്ധതി. പേര, ചാമ്പ, കറിവേപ്പ്, അഭിയു, ആത്ത, ഞാവൽ, ചെമ്പകം, തുടങ്ങിയ മരങ്ങളാണ് കുട്ടികൾ കൈമാറിയത്. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡാനി അദ്ധ്യക്ഷത വഹിച്ചു. ജില്ല ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ഡി.ബി. ബിനു ഹരിതസന്ദേശം നൽകി.