
വൈപ്പിൻ: ചെറായി രക്‌തേശ്വരി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. യജ്ഞശാലയിലേക്കുള്ള കൃഷ്ണ വിഗ്രഹം ഗൗരീശ്വരം ക്ഷേത്രത്തിൽ നിന്ന് താള, വാദ്യമേളങ്ങളോടെ യജ്ഞവേദിയിലെത്തിച്ചു. തന്ത്രി യദുകൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിച്ച് തുടക്കം കുറിച്ചു. യജ്ഞാചാര്യൻ പുന്നപ്ര രാമകൃഷ്ണൻ പ്രതിഷ്ഠാകർമ്മം നിർവഹിച്ചു. മേൽശാന്തി അരുൺദാസ് സഹകാർമികത്വം വഹിച്ചു. തുടർ ദിവസങ്ങളിൽ നാരായണപൂജ, നരസിംഹപൂജ, മത്സ്യാവതാര പൂജ, മീനൂട്ട്, സർവൈശ്വര്യപൂജ,തൊട്ടിൽവയ്പ്, ഉണ്ണിയൂട്ട്, സമൂഹപൂജ, രുക്മിണി സ്വയംവരം, സദ്യ എന്നിവ നടക്കും. 22ന് അവഭൃതസ്‌നാന ഘോഷയാത്ര, ഗ്രാമപ്രദക്ഷിണം, യജ്ഞസമർപ്പണം, പ്രസാദ ഊട്ട് എന്നിവയോടെ സമാപിക്കും.