
വൈപ്പിൻ: ഓച്ചന്തുരത്ത് സർവ്വീസ് സഹകരണ ബാങ്ക് പ്രതിഭാ പുരസ്‌കാര വിതരണം അജയ് തറയിൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ബിജു കണ്ണങ്ങനാട്ട് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ, കല, കായിക, സാംസ്‌കാരിക രംഗങ്ങളിൽ മികവ് പുലർത്തിയവർക്കും ആശാവർക്കർമാർക്കുമാണ് പുരസ്‌കാരങ്ങൾ നൽകിയത്. കെ. എം ദിനകരൻ, പി.എസ്. ഷാജി, കെ. എൽ ദിലീപ് കുമാർ, സരിത സനൽ, കെ.എച്ച് നൗഷാദ്, ജോർജ് സിക്വേര തുടങ്ങിയവർ സംസാരിച്ചു.