
കൊച്ചി: ലഹരിക്കെതിരെ വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും പ്രചാരണം നടത്തുന്നതിന് ജില്ലാ ലൈബ്രറി കൗൺസിൽ ഹൃസ്വചിത്ര നിർമ്മാണ മത്സരം സംഘടിപ്പിക്കും. പ്ലസ് ടൂവരെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ജില്ലയിലെ വിദ്യാർത്ഥികളുടെ ചിത്രങ്ങളാണ് അയയ്ക്കേണ്ടത്. അഞ്ചു മുതൽ ഏഴു മിനിറ്റു വരെയാകണം ദൈർഘ്യം. ഒക്ടോബർ 20ന് മുമ്പ് പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്രവുമായി താലൂക്ക് ലൈബ്രറി കൗൺസിലുകൾക്ക് എൻട്രികൾ സമർപ്പിക്കണം. താലൂക്ക് തല വിലയിരുത്തലിനു ശേഷമാണ് ജില്ലാതല നിർണയം. മികച്ച ആദ്യ മൂന്നു ചിത്രങ്ങൾക്ക് യഥാക്രമം15,000, 10,000, 5,000 രൂപ വീതവും സർട്ടിഫിക്കറ്റുകളും നൽകും. 50 ചിത്രങ്ങൾക്ക് 2000 രൂപ പ്രോത്സാഹനമായി നൽകും. കൂടുതൽ വിവരങ്ങൾക്ക്: 9961294659, 9895233062