club
ഫുട്ബാൾ ടൂർണമെന്റ് വിജയികളായ തൃശൂരിന് ട്രോഫി കൈമാറുന്നു

കാക്കനാട്: തൃക്കാക്കര കരിമക്കാട് ഫ്രണ്ട്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ളബിന്റെ ആഭിമുഖ്യത്തിൽ കെ.എം.എം കോളേജ് എവറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഫുട്ബാൾ ടൂർണമെന്റ് നടത്തി. കോളേജ് ചെയർമാൻ എം.എ. അബൂബക്കർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. എഫ്.സി തൃശൂർ വിജയികളായി. കൗൺസിലർ ഇ.പി. കാദർകുഞ്ഞ്, ഫ്യൂച്ചർ ഐസ് ഹോസ്പിറ്റൽ ഡയറക്ടർ ബോർഡ് അംഗം അൻവർ ഹസൻ, ക്ലബ് ഭാരവാഹികളായ പി.ആർ. നിയാസ്, നൗഫൽ, ഫൈസൽ യാക്കിയപാടം, വസീം എന്നിവർ പങ്കെടുത്തു.