കോതമംഗലം: ചേലാട് കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസിന്റെ കൊലപാതകത്തേക്കുറിച്ച് ക്രൈം ബ്രാഞ്ച് ഊർജിത അന്വേഷണം നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭാ ചോദ്യത്തിന് മറുപടി നൽകി. ആന്റണി ജോൺ എം.എൽ.എ. ആണ് ചോദ്യം നൽകിയത്. കഴിഞ്ഞ വർഷം മാർച്ചിലാണ് സാറാമ്മ വീടിനുള്ളിൽ കൊല്ലപ്പെട്ടത്. കേസ് തെളിയാത്ത സാഹചര്യത്തിൽ സി.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യം വീട്ടുകാർ നേരത്തെ ഉന്നയിച്ചിരുന്നു.