തൃപ്പൂണിത്തുറ: ഉദയംപേരൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടർ, ഫാർമസിസ്റ്റ് എന്നിവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി 25ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കുവാൻ 45 വയസിൽ താഴെയുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. മെഡിക്കൽ ഓഫീസർ തസ്തികയിൽ അപേക്ഷിക്കാൻ എം.ബി.ബി.എസ് അല്ലെങ്കിൽ ടി.സി.എം.സി യോഗ്യതയുള്ളവർക്കും ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ഡിഫാം, കേരള ഫാർമസി രജിസ്ട്രേഷൻ എന്നിവ അഭികാമ്യം. രണ്ട് തസ്തികയിലേക്കും വിദ്യാഭ്യാസയോഗ്യതയും പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.